അന്തരിച്ച പ്രശസ്ത മിമിക്രി കലാകാരൻ ഷാബുരാജിൻ്റെ കുടുംബത്തിന് കലാസാംസ്കാരിക ക്ഷേമനിധി ബോർഡിൽ നിന്നും രണ്ടു ലക്ഷം രൂപ അനുവദിക്കുകയും അത് മന്ത്രി എ.കെ ബാലൻ അവരുടെ വസതിയിൽ എത്തിച്ചേർന്ന് അദ്ദേഹത്തിൻ്റെ ഭാര്യക്ക് കൈമാറുകയും ചെയ്തു. ആ സമയത്താണ് ജനങ്ങൾ ആ വീടിൻ്റെ ദയനീയാവസ്ഥ മനസ്സിലാക്കിയത്. സർക്കർ ദുർബല വിഭാഗത്തിൽപ്പെട്ട ജനങ്ങൾക്ക് വേണ്ടി തയ്യാറാക്കിയ പദ്ധതിയിൽ വീട് വെക്കുന്നതിനുള്ള സഹായം ലഭിച്ചിരുന്നെങ്കിലും പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. ഇത് ശ്രദ്ധയിൽപ്പെട്ട ജനങ്ങളുടെ എല്ലാവരുടെയും ആവശ്യം അവർക്ക് അടച്ചുറപ്പുള്ള വീട് വെച്ച് നൽകണമെന്നുള്ളതായിരുന്നു. ഈ സാഹചര്യത്തിലാണ് ബി.സത്യൻ എം.എൽ.എയുടെ അയൽവാസിയും നാലാഞ്ചിറ സ്വദേശിയും പ്രവാസിയുമായ കോശി മാമ്മൻ എന്ന വ്യക്തി എം.എൽഎയുടെ സഹായത്തോടെ വീട് സന്ദർശിക്കുകയും അനുയോജ്യമായ ഒരു എസ്റ്റിമേറ്റ് തയ്യാറാക്കി വീടിൻ്റെ പണി തുടങ്ങിക്കഴിഞ്ഞു. ഇന്ന് ഷാബുരാജിന്റെ വീട്ടിലെത്തിആദ്യഘടു എന്ന നിലയിൽ ഒരു ലക്ഷം രൂപ കുടുംബത്തിന് കൈമാറി.ഏകദേശം മൂന്നര ലക്ഷം രൂപ ഇതിനായി വേണ്ടിവരും. ഇതിൽ വയറിംഗ്, ചുവരുകൾ പ്ലാസ്റ്ററിംഗ്, ടെയിൽസ് മുതലായവ ഒൾപ്പെടുത്തും. ഓണത്തിന് മുൻപ് പൂർത്തികരിച്ച് അവർക്ക് കൈമാറും.ഇതിന് സഹായിച്ച കോശിമാമ്മൻ്റെ കുടുംബത്തോടുള്ള നന്ദിയും അറിയിച്ചു.
