ആറ്റിങ്ങൽ കൊട്ടാരം, ശാസ്ത്രീയ സംരക്ഷണത്തിനുള്ള പദ്ധതി രേഖ തയ്യാറായി

ei83KMS82101_compress45

ആറ്റിങ്ങൽ : ആറ്റിങ്ങൽ കൊട്ടാര മന്ദിരത്തെ ശാസ്ത്രീയമായി സംരക്ഷിക്കുന്നതിനുള്ള പദ്ധതി രേഖ സംസ്ഥാന പുരാവസ്തു വകുപ്പ് തയ്യാറാക്കിയത് ഡയറക്ടർ ദിനേശൻ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് നൽകി .അഡ്വ: ബി.സത്യൻ എം.എൽ.എ സന്നിഹിതനായിരുന്നു. ആറ്റിങ്ങൽ കൊട്ടാരം നവീകരണവുമായി ബന്ധപ്പെട്ട് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ ചേമ്പറിൽ ചേർന്ന അവലോകന യോഗത്തിലാണ് സ്മാരക സംരക്ഷണത്തിന്റെ പദ്ധതി രേഖ കൈമാറിയത്. യോഗത്തിൽ സംസ്ഥാന പുരാവസ്തു വകുപ്പ് ആറ്റിങ്ങൽ കൊട്ടാരത്തെ സംരക്ഷിത സ്മാരകമായി പ്രഖ്യാപിക്കുവാനുള്ള വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കാൻ ധാരണയായി. കൊട്ടാര മന്ദിരത്തെ ശാസ്ത്രീയമായി സംരക്ഷിക്കാനുള്ള നടപടികൾ എത്രയും പെട്ടെന്ന് ആരംഭിച്ച് 3 മാസത്തിനകം പൂർത്തിയാക്കാൻ ധാരണയായി. സംരക്ഷിത സ്മാരകം നിർമ്മാണം പൂർത്തീകരിക്കുന്നതിനൊപ്പം തന്നെ കലാപ സ്മാരക മ്യൂസിയത്തിന്റെ നിർമ്മാണ പദ്ധതിയും സജ്ജീകരണവും ആരംഭിക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ നോഡൽ ഏജൻസിയായ ചരിത്ര പൈതൃക മ്യൂസിയം അധികൃതരെ ചുമതലപ്പെടുത്തി. പുരാവസ്തു സംരക്ഷണ വകുപ്പിന്റെ ഡിസൈനറായ ഭൂപേഷാണ് സംരക്ഷിത സ്മാരകത്തിന്റെ പദ്ധതി രേഖ തയ്യാറാക്കിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!