ചെമ്മരുതി : മുത്താന ഗവ: എൽ.പി.എസ്സിന്റെ സ്പന്ദനം വാർത്താപത്രിക ചെമ്മരുതി ഗ്രാമ പഞ്ചായത്താഫീസിൽ വെച്ച് നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എച്ച്സലിം ഹെഡ്മിസ്‌ട്രസ് വിനതകുമാരി ടീച്ചർക്ക് നൽകി പ്രകാശനം ചെയ്തു. 2019/20 വർഷത്തെ വിദ്യാലയത്തിന്റെ മികച്ച പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയാണ് പത്രിക തയ്യാറാക്കിയത്. ചടങ്ങിൽ പിടിഎ പ്രസിഡന്റ് ഷാജി, അദ്ധ്യാപകരായ രമ്യാ ചന്ദ്രൻ ,മായ, ആശ, ബി.ആർ.സി. കോഡിനേറ്റർ കെ.സി.പ്രിയ എന്നിവർ പങ്കെടുത്തു.
