കിളിമാനൂർ : കിളിമാനൂർ പഞ്ചായത്തിലെ പോങ്ങനാട്14 വാർഡിൽ ഗീതയും രണ്ട് മക്കളും അടച്ചുറപ്പുള്ള വീട്ടിലല്ല താമസിച്ചു വന്നത്. അവരുടെ ഭർത്താവ് ക്യാൻസർ ബാധിതനായി എട്ടു മാസങ്ങൾക്ക് മുമ്പ് മരണപ്പെട്ടു. പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഇവർക്ക് 3 സെൻറ്റോളം ഭൂമിയുണ്ട്. ലൈഭിൻ്റെ പദ്ധതിയിൽ വീട് ഉൾപ്പെടുത്തി കിട്ടുന്നതിന് വേണ്ടിയുള്ള നടപടികൾ ഒന്നും തന്നെ ഭർത്താവിൻ്റെ ചികിത്സ കാരണം ചെയ്യാൻ കഴിഞ്ഞില്ല. ഭർത്താവ് മരണപ്പെടുകയും ചെയ്തു.തുടർന്ന് ഇത് മാധ്യമങ്ങളുടെ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് എം.എൽ.എ മുൻകൈ എടുത്ത് പഞ്ചായത്ത് റസ്സലൂഷൻ എടുത്ത് പേര് ഉൾപ്പെടുത്താൻ ആവശ്യപ്പെടുകയും പട്ടികജാതി വികസന വകുപ്പിനും കളക്ടർക്കും അപേക്ഷ കൊടുത്തു.തുടർന്ന് പട്ടികജാതി വികസന ഓഫിസറുമായി ബന്ധപ്പെട്ട് പട്ടികജാതി ഡയറക്ടർ ഓഫീസിൽ നിന്നും ലൈഫ്മിഷൻ വഴി ഫണ്ട് അനുവദിപ്പിച്ചു. വൈകാതെ അടച്ചുറപ്പുള്ളവീട് ഗീതക്ക് വെക്കാൻ കഴിയും. ഇതിൻ്റെ ഉത്തരവ് അറിങ്ങൽ എം.എൽ.എ അഡ്വ ബി സത്യൻ വിട്ടിൽ എത്തി ഗീതയ്ക്ക് കൈമാറി. പഞ്ചായത്ത് പ്രസിഡൻ്റ്റ് രാജലക്ഷ്മി അമ്മാൾ, വാർഡ് മെമ്പർമാരായ എസ്എസ് സിനി,ലിസ്സി, സിപിഐഎം കിളിമാനൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി പ്രകാശ്, വി.ഇ.ഒ ബിനു എന്നിവർ പങ്കെടുത്തു.
