ടിവിയോ സ്മാർട്ട് ഫോണോ ഇല്ലാത്തതുമൂലം ഓൺലൈൻ ക്ലാസുകൾ നഷ്ടപ്പെട്ട വിദ്യാർഥികളെ സഹായിക്കുന്നതിനുവേണ്ടി വർക്കല എംഎൽഎ അഡ്വ. വി ജോയി ആരംഭിച്ച ഗൃഹപാഠം പദ്ധതിക്ക് സഹായവുമായി പഴയകാല എസ്എഫ്ഐ പ്രവർത്തകർ. ചിറയിൻകീഴ് താലൂക്കിലെ മുൻകാല എസ്എഫ്ഐ പ്രവർത്തകരാണ് ഗൃഹപാഠം പദ്ധതിക്ക് സഹായവുമായി എത്തിയത്.
അവർ സ്വരൂപിച്ച ആദ്യ ഗഡു തുക കുട്ടികൾക്ക് ടിവി വാങ്ങി നൽകുന്നതിനുവേണ്ടി അഡ്വ. വി ജോയി എംഎൽഎക്ക് മുൻ എസ്എഫ്ഐ ജില്ലാ ജോ. സെക്രട്ടറി എസ് പ്രവീൺ ചന്ദ്ര കൈമാറി.
നസിർ വഹാബ്, ജി. വിവേക്, നൗഫൽ മുഹമ്മദ്, എസ് എഫ് ഐ മേഖല സെക്രട്ടറി വിജയ് വിമൽ, പ്രസിഡന്റ് മനോ മോഹൻ എന്നിവർ പങ്കെടുത്തു