കടമ്പാട്ടുകോണത്ത് കടയിൽ സാധനങ്ങൾ വാങ്ങാനെത്തിയ 13കാരിക്ക് നേരെ പീഡന ശ്രമം, പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു

eiNILMK41634

കല്ലമ്പലം : കല്ലമ്പലം പോലീസ് സ്റ്റേഷൻ പരിധിയിൽ കടമ്പാട്ടുകോണത്ത് കടയിൽ സാധനങ്ങൾ വാങ്ങാനെത്തിയ 13കാരിയായ പെൺകുട്ടിയെ കടയുടമ കടയ്ക്കുള്ളിൽ വെച്ച് പല തവണ പീഡിപ്പിക്കാൻ ശ്രമിച്ചു. തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാവായിക്കുളം, വെട്ടിയറ, കടമ്പാട്ടുകോണം ഇലങ്കം ക്ഷേത്രത്തിന് സമീപം ദേവരാഗം വീട്ടിൽ തങ്കപ്പൻ പിള്ളയുടെ മകൻ സതീഷ്(38) എന്നയാളെയാണ് കല്ലമ്പലം പോലീസ് പിടികൂടിയത്.

പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചപ്പോഴാണ് വീട്ടുകാർ സംഭവങ്ങൾ അറിയുന്നത്.പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നും പുറംലോകം വിവരമറിഞ്ഞു എന്നും മനസ്സിലാക്കിയ പ്രതി കട തുറക്കാതെ കാറ്ററിംഗ് സർവീസിന്റെ വാനിൽ രക്ഷപ്പെടുകയും ചെയ്തു. എന്നാൽ ആറ്റിങ്ങൽ ഡിവൈഎസ് എസ്.വൈ സുരേഷിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കല്ലമ്പലം പോലീസ് പ്രതിയെ പിടികൂടിയത്.

കല്ലമ്പലം പോലീസ് ഇൻസ്പെക്ടർ ഫറോസ് ഐ .യുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ നിജാം.വി, ജി.എസ്‌.ഐ സനിൽ , ജി.എ.എസ്.ഐ സുനിൽ, എസ്‌സിപിഒ മനോജ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്ത് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!