ആറ്റിങ്ങൽ : ആറ്റിങ്ങൽ മാമം പാലത്തിൽ നിന്നും നിയന്ത്രണം വിട്ട് കാർ നദിക്കരയിലേക്ക് മറിഞ്ഞു.യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. മാമം സ്വദേശികളായ 3 പേരാണ് കാറിൽ ഉണ്ടായിരുന്നത്. ഇന്നു വൈകുന്നേരം 4 മണി കഴിഞ്ഞാണ് സംഭവം. മാമം പാലത്തിൽ നിന്നും പന്തലക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കാർ ആണ് 15 അടിയോളം താഴ്ചയുള്ള നദിയിക്കരലേക്ക് മറിഞ്ഞത്. മാമം പാലം മുതൽ പന്തലക്കോട് വരെ റോഡിൽ സുരക്ഷാ ഭിത്തി ഇല്ലാത്തതാണ് അപകടത്തിനു കാരണമായി നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നത്. മുൻപും ഈ ഭാഗങ്ങളിൽ സ്കൂൾ ബസ് ഉൾപ്പടെയുള്ള വാഹനങ്ങൾ അപകടത്തിൽ പെട്ടിട്ടുണ്ട്.
