ആറ്റിങ്ങൽ : ആറ്റിങ്ങൽ പെരുമാമഠം ക്ഷേത്രത്തിനു സമീപം ജലസേചന വകുപ്പിന്റെ വർഷങ്ങളോളം വൃത്തിയാക്കാതെ കിടന്ന കുളം നാട്ടുകാരും മാമം മഹാദേവ ക്ലബ് അംഗങ്ങളും ചേർന്ന് പായൽ വാരി സമീപത്തെ കാടുവെട്ടിത്തെളിച്ച് വൃത്തിയാക്കി. ആറ്റിങ്ങൽ നഗരസഭയുടെയും കിഴുവിലം പഞ്ചായത്തിന്റെയും അതിർത്തിയിലാണ് ഈ കുളം സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് ഇതിനെ അധികൃതർ വേണ്ട പ്രാധാന്യം നൽകാതെ മുഖം തിരിച്ചു. തുടർന്നാണ് ക്ലബ് അംഗങ്ങളായ യുവാക്കൾ മുന്നിട്ടിറങ്ങി ജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ കുളം വൃത്തിയാക്കിയത്.
