തിരുവനന്തപുരം ടെക്നോപാർക്കിലെ നാലാം ഘട്ട വികസന പദ്ധതിയായ പള്ളിപ്പുറത്തെ ടെക്നോസിറ്റിക്കു വേണ്ടി 2006ൽ ഏറ്റെടുത്ത ഭൂമിയിൽ കളിമൺ ഖനനത്തിന് വിവാദ നീക്കം നടക്കുന്നതായി പരാതി. സിപിഎം നേതാവ് ചെയർമാനായ കേരള സംസ്ഥാന മിനറൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന്റെ നേതൃത്വത്തിലാണ് മുന്നൊരുക്കം നടക്കുന്നതെന്നാണ് ആരോപണം.പ്രളയത്തിനുശേഷം പമ്പയിൽ അടിഞ്ഞുകൂടിയ കോടികൾ വിലയുള്ള മണൽ സിപിഎം നേതാവ് ചെയർമാനായ ക്ലേയ്സ് ആൻഡ് സെറാമിക് പ്രോഡക്ട്സ് എന്ന പൊതുമേഖലാ സ്ഥാപനത്തിന്റെ മറവിൽ വിറ്റഴിക്കാൻ നടത്തിയ നീക്കം വിവാദമായതിനു പിന്നാലെയാണ് പള്ളിപ്പുറത്തെ ഈ നടപടി.
