കിഴുവിലം : കിഴുവിലം പഞ്ചായത്ത് 3ആം വാർഡിൽ ഇടയാവണത്തെ സ്വകാര്യ വ്യക്തിയുടെ വയൽ നികത്തുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് അവിടെ എത്തിയ ഡി.വൈ.എഫ്.ഐ മേഖല പ്രസിഡന്റ് ശ്യാം പ്രസാദിന്റെ നേതൃത്വത്തിൽ തടഞ്ഞു. ആറ്റിങ്ങൽ പോലീസ് സംഭവ സ്ഥലത്തെത്തി വയൽ നികത്തൽ അനധികൃതമാണെന്ന് കണ്ടതോടെ നിർത്തിവെപ്പിച്ചു. സിപിഐഎം വെള്ളൂർകോണം ബ്രാഞ്ച് സെക്രട്ടറി ഉദയകുമാർ, ഡി.വൈ.എഫ്.ഐ കിഴുവിലം മേഖല കമ്മിറ്റി അംഗം അനന്തു, എന്നിവർ നേതൃത്വം നൽകി.
