പൂവച്ചൽ: പൂവച്ചലിൽ വീടിനു മുന്നിലിരുന്ന സ്‌കൂട്ടർ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. പൂവച്ചൽ കൊണ്ണിയൂർ പുനലാൽ കട്ടക്കാൽ കല്ലുവരമ്പു പുത്തൻ വീട്ടിൽ അൻസീറിന്റെ സ്കൂട്ടറാണ് കത്തിയത്. കഴിഞ്ഞ ദിവസം രാത്രി 12 ഓടെ പുകയും അസഹനീയമായ ഗന്ധവും വന്നതോടെ പുറത്തിറങ്ങി നോക്കിയപ്പോഴാണ് വാഹനം കത്തുന്നത് കണ്ടത്. ഉടൻ തന്നെ ആൻസീറും സഹോദരനും ചേർന്ന് തീ കെടുത്താൻ ശ്രമിച്ചെങ്കിലും വാഹനം പൂർണമായും കത്തി നശിച്ചു.വീടിന് മുന്നിൽ അലക്കിയിട്ടിരുന്ന തുണികളും സ്‌കൂട്ടർ കത്തിക്കാനായി ഉപയോഗിച്ചിട്ടുണ്ട്. കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു.
