ചുള്ളിമാനൂർ : ബൈക്കിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് സ്ത്രീകളെയും കുട്ടികളെയും ഉൾപ്പടെ ആക്രമിച്ച സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ.
ആനാട് വാഴോട്ടുകോണം ശശിധരന്റെ മകൻ നന്ദഗോപൻ, ആനാട് ചെറുവേലി ഓട്ടുമൂല വീട്ടിൽ ചന്ദ്രന്റെ മകൻ സജീഷ്(39), തെറ്റിമൂട് പനയമുട്ടം ഷാജി ഭവനിൽ ശശിധരന്റെ മകൻ സച്ചു (25), ആനാട് നാഗഞ്ചേരി ജയ ഭവനിൽ ഉദയകുമാറിന്റെ മകൻ അരുൺ (28), ആനാട്, നാഗഞ്ചേരി, കല്ലടക്കുന്ന് അരുൺ ഭവനിൽ മോഹനന്റെ മകൻ അരുൺ(21) എന്നിവരാണ് നെടുമങ്ങാട് പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. ബൈക്കിനു സൈഡ് കൊടുത്തില്ലെന്നാരോപിച്ചു കാർ യാത്രക്കാരായ സ്ത്രീകളും കുട്ടികളും അടങ്ങുന്ന കുടുംബത്തെയാണ് ആക്രമിച്ചത്. വഞ്ചുവം സ്വദേശിയായ ഷെഹിൻഷായും കുടുംബവും ചെറുവേലിയിലെ ബന്ധുവീട്ടിൽ പോകവേ ബൈക്കിനു സൈഡ് കൊടുത്തില്ലെന്നു ആരോപിച്ചു കാർ തടഞ്ഞു നിർത്തി ആക്രമിക്കുകയായിരുന്നു. ആക്രമണം ഭയന്ന് കാറിൽ നിന്നും അഭയം തേടിയ ഷെഹിൻഷായുടെ ബന്ധു വീടിനു നേരെയും ആക്രമണം നടത്തി.
നെടുമങ്ങാട് ഡിവൈഎസ്പിക്കു കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നെടുമങ്ങാട് ഇൻസ്പെക്ടർ എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ എസ്ഐ സുനിൽ ഗോപി, ജെ.ആർ എസ്ഐ അനുരാജ്, ജിഎസ്ഐ ഷിഹാബുദീൻ , സിപിഒ മാരായ പ്രസാദ് , ജിജേഷ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത് .
								
															
								
								
															
															
				

