രോഗികൾക്കായി ഒരു വിനോദയാത്ര

eiOMXUH32442

പുല്ലമ്പാറ : പുല്ലമ്പാറ പഞ്ചായത്തിലെ സ്വാന്തന രോഗികൾക്കായി ആരോഗ്യ വകുപ്പിന്റെയും വെഞ്ഞാറമൂട് ജനമൈത്രി പോലീസിന്റെയും സഹകരണത്തോടെ രോഗീ കുടുംബ സംഗമവും വിനോദയാത്രയും സംഘടിപ്പിച്ചു. ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ പ്രീതാ മനോജ് ഫ്ലാഗ് ഓഫ് ചെയ്‌തു.
ഹാപ്പിലാന്റ് വാട്ടർ തീംപാർക്ക്, വിഴിഞ്ഞം തുറമുഖം, കോവളം – ശംഖുമുഖം ബീച്ച്, വേളി ടൂറിസ്റ്റ് സെന്റർ, മുതലപ്പൊഴി എന്നിവിടങ്ങളിലേക്കുള്ള യാത്രയിൽ മുപ്പതിലധികം രോഗികൾ പങ്കെടുത്തു. ഡോ. ബീന, ജനമൈത്രീ പോലീസ് കോ – ഓർഡിനേറ്റർ ഷെരീർ വെഞ്ഞാറമൂട്, സജ്ജു, റീജാസജീർ, സുജാത, മിനി, വിജയഗോപാൽ, ഷഹീർ, സലീന, റീന തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!