Search
Close this search box.

ആറ്റിങ്ങൽ അയിലം സ്വദേശി അഖിലിന് അമ്മ വൃക്ക നൽകും, ചികിത്സാ ചെലവിന് സഹായിക്കണം

eiMTNX744974_compress91

ആറ്റിങ്ങൽ : 20 വർഷമായി ഓരോ നിമിഷവും വേദന കടിച്ചമർത്തി ജീവിക്കുകയാണ് ആറ്റിങ്ങൽ അയിലം വാസുദേവപുരം ചരുവിള പുത്തൻവീട്ടിൽ  അഖിൽ എന്ന 28 വയസ്സുകാരൻ. ഏഴാം വയസ് മുതൽ അഖിൽ ഒരു ഷുഗർ പേഷ്യന്റ് ആണ്. കൂടാതെ ഇപ്പോൾ ഇരു വൃക്കകളും പാൻക്രിയാസും തകരാറിലായി. അടിയന്തരമായി ഇവ രണ്ടും മാറ്റിവയ്ക്കണം. അമ്മ ഗീത വൃക്ക നൽകും. പാൻക്രിയാസും ലഭ്യമാണ്. പക്ഷേ, ശസ്ത്രക്രിയക്ക് 25 ലക്ഷം രൂപയോളം ചെലവ് വരും. നിർധന കുടുംബത്തിന് ചിന്തിക്കാവുന്നതിലും അപ്പുറമാണ് ഈ തുക.

ശസ്ത്രക്രിയ നടത്താൻ 22 ലക്ഷവും തുടർചികിത്സയക്ക് മൂന്നു ലക്ഷവും ചെലവ് വരും. ശസ്ത്രക്രിയക്ക്‌ പത്ത് ലക്ഷം രൂപ ആദ്യം അടയ്‌ക്കണം. പാൻക്രിയാസ് ലഭിക്കുന്ന സമയം ബാക്കി തുക നൽകണം. മൂന്നു മാസത്തിനുള്ളിൽ ശസ്ത്രക്രിയ വേണമെന്നാണ് ആശുപത്രിയിൽനിന്ന്‌ അറിയിച്ചത്. അഖിലിന്റെ സഹോദരൻ ജിതിൻ മൂന്നു മാസം മുമ്പ് വിദേശത്ത് പോയെങ്കിലും കോവിഡ്‌ ആയതോടെ ജോലി നഷ്ടമായി.

സുമനസ്സുകളുടെ കാരുണ്യം മാത്രമാണ് ഈ കുടുംബത്തിന്റെ ഏക പ്രതീക്ഷ. അഖിലിന്റെ ചികിത്സയ്‌ക്കായി അവനവഞ്ചേരി ആനൂപ്പാറ ഇന്ത്യൻ ഓവർസീസ് ബാങ്കിൽ ഗീതയുടെ പേരിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.

അക്കൗണ്ട് നമ്പർ: 078001000018074,

IFSC: IOBA0000780.

നമ്പർ: 9605672062.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!