Search
Close this search box.

വർക്കലയിൽ ബി.ജെ.പി മണ്ഡലം പ്രസിഡന്റിനെ വെട്ടിപരിക്കേൽപ്പിച്ചു

eiJGCMV7968

വർക്കല : വർക്കലയിൽ ബി.ജെ.പി മണ്ഡലം പ്രസിഡന്റ്‌ അജുലാലിനെ വെട്ടിപരിക്കേൽപ്പിച്ചു. മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയത്. ഞായറാഴ്ച വൈകുന്നേരം ആറുമണിക്കാണ് സംഭവം.

അജുലാൽ നോക്കിനടത്തുന്ന ക്ഷേത്രത്തിലേക്ക് പോകുകയായിരുന്നു. ആ സമയത്ത് സമീപത്തെ വീട്ടിൽ നിന്നും സ്ത്രീകളുടെ നിലവിളി കേട്ട് അജുലാൽ ആ വീട്ടിലേക്കു ഓടിchcheന്നു. മൂന്നുപേർ അടങ്ങുന്ന അക്രമികൾ വാളും മാരകായുധങ്ങളുമായി ആ വീട്ടിലെ സ്ത്രീകളെയും മക്കളെയും ആക്രമിക്കുന്നത് കണ്ട്, അക്രമം തടയാൻ ശ്രമിച്ച അജുലാലിനെ വാള് കൊണ്ട് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നുവെന്നാണ് അജുലാൽ പറയുന്നത്. എന്നാൽ അജുലാലിന്റെ കഴുത്തിന് നേരെയാണ് വാള് വീശിയതെങ്കിലും കൈകൊണ്ട് തടയാൻ ശ്രമിച്ചതിനാൽ വൻ അപകടം ഒഴിവായി. വാളിന്റെ അഗ്രഭാഗം കൈയ്യിൽ കൊണ്ട് മുറിവ് സംഭവിച്ചു. വീട്ടിന്റെ ഉടമയായ ഹരീഷിനെയാണ് ആക്രമിച്ചത്.

അജുലാലിനെ ഉടൻ തന്നെ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു പ്രാഥമിക ചികിത്സ നൽകി. സംഭവത്തിൽ അജുലാൽ വർക്കല പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പ്രതികളെ ഉടൻ പിടികൂടണമെന്ന് അറിയിച്ചുകൊണ്ട് ബി ജെ പി പ്രവർത്തകർ പോലീസ് സ്റ്റേഷനിൽ ഉപരോധം നടത്താൻ ശ്രമിച്ചു. പ്രതികളെ ഉടൻ തന്നെ അറസ്റ്റ് ചെയ്യാമെന്ന പോലീസിന്റെ ഉറപ്പിൻമേൽ പ്രവർത്തകർ പിരിഞ്ഞു പോയി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!