Search
Close this search box.

പോത്തൻകോട്ട് 100 കിലോ കഞ്ചാവും ഒരു കിലോ ഹാഷിഷ് ഓയിലും പിടികൂടി

eiKCDX126287_compress42

പോത്തൻകോട് : പോത്തൻകോട്ട് 100 കിലോ കഞ്ചാവും ഒരു കിലോ ഹാഷിഷ് ഓയിലും പിടികൂടി. നാഷണൽ പെർമിറ്റ് ലോറിയിൽ കടത്തിയ അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 1 കോടി രൂപ വിലമതിക്കുന്ന 1 കിലോഗ്രാം ഹാഷിഷ് ഓയിലും , 100 കിലോഗ്രാം കഞ്ചാവുമാണ് എക്സൈസ് പിടികൂടിയത്. എറണാകുളം കുന്നത്തുനാട് , അറക്കിപ്പടി, പെരുമാനിയിൽ എബ്രാഹാമിന്റെ മകൻ എൽദോ എബ്രഹാമി(28)നേയും , കൊല്ലം , കുണ്ടറ റെയിൽവേ സ്റ്റേഷന് സമീപം താമസിക്കുന്ന കുഞ്ഞന്റെ മകൻ സെബിൻ(29) എന്നിവരെയാണ് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡ് അറസ്റ്റ് ചെയ്തത്. ആന്ധ്രാപ്രദേശിൽ നിന്നും വാളയാർ വഴി തിരുവനന്തപുരത്തേക്ക് മയക്കുമരുന്ന് കടത്തുമ്പോൾ പോത്തൻകോട് വച്ചാണ് സംഘം ഇവരെ പിടികൂടിയത് .

വകുപ്പ് മന്ത്രിയുടെ നിർദ്ദേശാനുസരണം എക്സൈസ് കമ്മീഷണറുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ രൂപീകരിച്ച സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിലെ എക്സൈസ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ റ്റി.അനികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി.കൃഷ്ണകുമാർ , എക്സൈസ് ഇൻസ്പെക്ടർ റ്റി.ആർ മുകേഷ് കുമാർ , അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ മധുസൂദനൻ നായർ, പ്രിവന്റീവ് ഓഫീസർ ഹരി കുമാർ , സിവിൽ എക്സൈസ് ഓഫീസർമാരായ ജെസ്സിം , സുബിൻ , ഷംനാദ് , രാജേഷ് , ജിതീഷ് , ശ്രീലാൽ , രതീഷ് മോഹൻ എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!