ആറ്റിങ്ങൽ : ആറ്റിങ്ങൽ വലിയകുന്നിൽ 12 ദിവസം മുൻപ് വിദേശത്ത് നിന്ന് വന്നയാൾ ഹോം ക്വാറന്റൈൻ ലംഘിച്ച് സുഹൃത്തുക്കൾക്കൊപ്പം മദ്യപാനം നടത്തി. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. തുടർന്ന് വിവരം അറിഞ്ഞ് പോലീസ് എത്തിയപ്പോൾ സുഹൃത്തുക്കൾ ഓടി രക്ഷപ്പെട്ടു. വിദേശത്ത് നിന്ന് വന്നിട്ട് കൃത്യമായി ക്വാറന്റൈൻ പാലിക്കാത്ത യുവാവിനെതിരെ പോലീസ് കേസെടുത്തു. കൂടാതെ യുവാവിനെ ക്വാറന്റൈൻ സെന്ററിലേക്ക് മാറ്റി.
