Search
Close this search box.

ആറ്റിങ്ങൽ ദേശീയ പാത വികസനം : ഇലട്രിക് പോസ്റ്റുകളും, ട്രാൻസ്ഫോർമറുകളും മാറ്റിത്തുടങ്ങി, ജൂലൈ 15 മുതൽ ആറ്റിങ്ങലിൽ ഗതാഗത ക്രമീകരണം

ei6LWKC6333_compress11

ആറ്റിങ്ങൽ : ആറ്റിങ്ങൽ ദേശീയ പാത വികസനത്തിന്റെ ഭാഗമായി ഇലട്രിക് പോസ്റ്റുകളും, ട്രാൻസ്ഫോർമറുകളും ഇന്നു മുതൽ മാറ്റി തുടങ്ങി 96 ലക്ഷം രൂപ ഇതിനകം വൈദ്യുതി ബോർഡിന് കൈമാറിയിരുന്നു. 3കാരാറുകാർ, 3 ടീമായി തിരിഞ്ഞാണ് പണി തുടങ്ങിയത്. പൂവൻപാറ മുതൽ മൂന്നുമുക്ക് വരെയുള്ള റോഡ് നാലുവരിയാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുന്നത്.

ടിബി ജംഗ്ഷൻ , എസ്.ആർ തിയേറ്ററിനു മുന്നിൽ , സിഎസ്‌ഐ ജംഗ്ഷന് സമീപം എന്നിവിടങ്ങളിൽ 20 തൊഴിലാളികളാണ് ജോലിയിൽ ഏർപ്പെട്ടിട്ടുണ്ട്. 15 ദിവസം കൊണ്ട് പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നത് പൂർത്തിയാക്കും.162 എ ടൈപ്പ് പോസ്റ്റുകളും, 7 ട്രാൻസ്ഫോർമറുകളും മാറ്റും.

പൂവൻപാറ ഹോമിയോ ആശുപത്രി മുതൽ കച്ചേരി ജംഗ്ഷൻ വരെ. 1.3 കിലോമീറ്റർ, കെഎസ്ആർടിസി മുതൽ – മൂന്ന് മൂക്ക് വരെ 1.3 കിലോമീറ്റർ, കച്ചേരി മുതൽ കെഎസ്ആർടിസി വരെ 9000 മീറ്റർ എന്നിങ്ങനെ ആകെ 3.5 കിലോമീറ്റർ വരുന്ന പ്രദേശത്തെ പോസ്റ്റുകളാണ് മാറ്റുന്നത്. റോഡ് ഫോർമേഷന് തടസ്സമായിട്ടുള്ള ഇലട്രിക്ക്‌ പോസ്റ്റുകൾ മാറ്റി വരുന്ന മുറയ്ക്ക് തന്നെ റോഡ് നിർമ്മാണവും തുടങ്ങും.

ജൂലൈ 15 മുതൽ ഗതാഗത ക്രമീകരണം നിലവിൽ വരും. ജൂലൈ 15 മുതൽ പൂവൻപാറ – കച്ചേരി നടയിലേക്ക് വരുന്ന പടിഞ്ഞാറ് ഭാഗം റോഡിലെ പകുതി ഭാഗം അടച്ച് റോഡ് നിർമ്മാണം തുടങ്ങും. ഒരു ഭാഗം മാത്രം ഗതാഗതത്തിന് തുറന്ന് കൊടുക്കും. റോഡ് വൺവേ ആക്കി മാറ്റും. കൊല്ലത്ത് നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക്‌ പോകുന്നവർക്ക് ആറ്റിങ്ങൽ വഴി കടന്ന് പോകാം. തിരുവനന്തപുരത്ത് നിന്ന് കൊല്ലം ഭാഗത്തേക്ക്‌ പോകുന്നവർ പാലസ് റോഡ് വഴി മണനാക്ക് – ആലംകോട് വഴി കൊല്ലം പോകണം. ഈ നിയന്ത്രണം രാത്രിയും പകലും ഉണ്ടാകും.

ആദ്യ ഘട്ടം നിലവിലുള്ള റോഡിലെ ടാർ പാളി ഇളക്കി മാറ്റി ഗ്രാനുവൽ സ്ലാബ് ബെയ്സ് 20 സെന്റിമീറ്റർ കനത്തിൽ റോഡ് ലെവൽ ചെയ്യും, തുടർന്ന് 20 സെന്റിമീറ്റർ കനത്തിൽ വെറ്റ് മിക്സ് മെക്കാർ ഡാം WM.M ചെയ്യും. 7.5 സെന്റിമീറ്റർ കനത്തിൽ, DBM ചെയ്യും. അതിന് ശേഷം 4 സെന്റിമീറ്റർ കനത്താൽ BM ചെയ്യും (ബാറ്റുബിനസ് മെക്കാർഡം). ആകെ കനം 51.5 സെന്റിമീറ്റർ വരും.

നിലവിൽ റോഡ് നിർമ്മാണത്തിൻ്റെ ഭാഗമായുള്ള ഓടയുടെ നിർമ്മാണം 90 ശതമാനം പൂർത്തിയാക്കി കഴിഞ്ഞു. സ്വകാര്യ വ്യക്തികളുടെ സഹായത്തോടെ കച്ചേരിനട ഭാഗത്ത് നിന്ന് ട്രഷറി ഭാഗവും, പമ്പ് മുതൽ നാല്മുക്ക് വരെ വരുന്ന ഭാഗവും ഓട ചെയ്യാനുണ്ട് അതും ഉടൻ പൂർത്തിയാക്കി നിർമാണ പ്രവർത്തികൾ വേഗത്തിലാക്കുമെന്ന് എംഎൽഎ അഡ്വ ബി സത്യൻ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!