നെടുമങ്ങാട് : നെടുമങ്ങാട് നെട്ടയിൽ 40 അടി താഴ്ചയുള്ള കിണറ്റിൽ അകപ്പെട്ട വിമല(52) എന്ന വീട്ടമ്മയെ നെടുമങ്ങാട് ഫയർ ആൻറ് റെസ്ക്യൂ സ്റ്റേഷനിലെ എഫ്.എഫ്.ആർ.ഒ ഹരി പ്രസാദിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ അനൂപ് കൃഷ്ണ കിണറ്റിൽ ഇറങ്ങി നെറ്റിന്റെ സഹായത്താൽ ആളെ രക്ഷിച്ച് കരയ്ക്കെത്തിച്ചത്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.
