ആറ്റിങ്ങൽ: വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ ഡിജിറ്റൽ എക്സ്റേ യൂണിറ്റ് ആരംഭിക്കുന്നു. പതിനഞ്ച് ലക്ഷം രൂപ ചിലവിട്ടാണ് യൂണിറ്റ് സ്ഥാപിക്കുന്നത്.
ഇതുവരെ പോർട്ടബിൾ സവിധാനമായിരുന്നു ഉണ്ടായിരുന്നത്. ഡിജിറ്റൽ സംവിധാനം ആകുന്നതോടെ എല്ലാത്തരം എക്സ്റേകളും ഇവിടെ നിന്ന് എടുക്കാൻ കഴിയും. നാട്ടുകാരുടെ വളരെ കാലമായിട്ടുള്ള ആവശ്യമാണ് ഇപ്പോൾ നടപ്പിലാകുന്നത്. ഈ ആവശ്യമുന്നയിച്ച് നഗരസഭാ ചെയർമാൻ എം.പ്രദീപ് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ഷൈലജ് ടീച്ചർക്ക് നിവേദനം നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഈ ന്യൂതന സംവിധാനം ആരംഭിച്ചത്.
