നഗരൂർ: തോട്ടയ്ക്കാട് കുന്നത്ത് വാതുക്കൽ സ്മിതാഭവനിൽ വസന്തകുമാരിയുടെ 15000 രൂപയോളം വിലമതിക്കുന്ന ആടാണ് ഇന്ന് വൈകുന്നേരം 40 അടിയോളം ആഴവും 10 അടിയോളം വെള്ളവുമുള്ള അയൽവാസിയുടെ കിണറ്റിലകപ്പെട്ടത്. ആറ്റിങ്ങൽ ഫയർ & റസ്ക്യൂ നിലയത്തിലെ എ.എസ്.റ്റി.ഒ ജി. മനോഹരൻ പിള്ളയുടെ നേതൃത്വത്തിൽ ഗ്രേഡ് എ.എസ്.റ്റി.ഒ ജി. മധുസൂദനൻനായർ ആണ് കിണറ്റിലിറങ്ങി ആടിനെ നെറ്റിലാക്കിയത്. ഗ്രേഡ് എ.എസ്.റ്റി.ഒ എസ്.ഡി സജിത് ലാൽ, എസ്.എഫ്.ആർ.ഒ മാരായ സി.ആർ. ചന്ദ്രമോഹൻ, ഷിജാം, എഫ്.ആർ.ഒ മാരായ സജിം, വിദ്യാരാജ്, ശ്രീരാഗ്, അഷറഫ് എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു
