തൊളിക്കോട് യുഐടി സെന്ററിന് ജില്ലാപഞ്ചായത്ത് അനുവദിച്ച ബഹുനില കെട്ടിടത്തിന്റെ നിർമാണപ്രവർത്തനം പ്രസിഡന്റ് വി കെ മധു ഉദ്ഘാടനം ചെയ്തു. 170ൽ അധികം വിദ്യാർഥികൾ പഠിക്കുന്ന സ്ഥാപനം നിലവിൽ ശോചനീയാവസ്ഥയിലുള്ള വാടക കെട്ടിടത്തിലാണ്. ഇത് മനസ്സിലാക്കിയാണ് പുതിയ കെട്ടിടത്തിനായി 50 ലക്ഷം ജില്ലാ പഞ്ചായത്ത് അനുവദിച്ചത്. രണ്ടു മാസത്തിനുള്ളിൽ പുതിയ കെട്ടിടം പണി പൂർത്തിയാക്കി ക്ലാസിനായി സജ്ജമാക്കാനാണ് ഉദ്ദേശിക്കുന്നത്. ജില്ലാ പഞ്ചായത്തംഗം ആനാട് ജയൻ, തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ഷംന നവാസ്, വൈസ് പ്രസിഡന്റ് ആർ സി വിജയൻ, പഞ്ചായത്തംഗങ്ങൾ, സിപിഐ എം തൊളിക്കോട് ലോക്കൽ സെക്രട്ടറി പ്രേംകുമാർ തുടങ്ങിയവർ പങ്കെടുത്തു.