പോത്തൻകോട്ട് സ്വകാര്യവ്യക്തിയുടെ പുരയിടത്തിൽ തീപിടിച്ചു

പോത്തൻകോട്: പോത്തൻകോട് തേരുവിള ജങ്ഷനു സമീപം സ്വകാര്യവ്യക്തിയുടെ പുരയിടത്തിൽ തീപിടിച്ചു. ചൊവ്വാഴ്ച രാവിലെ പത്തരയോടെയാണ് തീ പിടിച്ചത്. ഉണങ്ങി കിടന്ന പുല്ലിൽ തീപിടിച്ചതോടെ ഒരു ഏക്കറോളം വരുന്ന ഭാഗത്തെ പാഴ്മരങ്ങളും കത്തിനശിച്ചു. തീപടർന്ന ഉടൻ നാട്ടുകാരുടെ ശ്രമഫലമായി തീ കെടുത്തി. തീ പിടിച്ച വിവരമറിയിച്ചതോടെ കഴക്കൂട്ടത്ത് നിന്ന് അഗ്നിശമനസേനാംഗങ്ങളെത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!