ചിറയിൻകീഴ് : കാട്ടുമുറാക്കൽ പാലവുമായി ബന്ധപ്പെട്ട വർക്കുകളുടെ അനുബന്ധ പ്രവർത്തികൾ കെഎസ്ഇബി, വാട്ടർ അതോറിറ്റി, ബിഎസ്എൻഎൽ എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്നതിനാൽ ഇനി വരുന്ന പത്ത് ദിവസം പകൽസമയങ്ങളിൽ പാലം വഴിയുള്ള ഗതാഗതം ഭാഗികമായോ പൂർണ്ണമായോ തടസ്സപ്പെടാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ കോരാണി ഭാഗത്ത് നിന്ന് വരുന്നവർ പഞ്ചായത്ത് ഓഫീസിനുമുന്നിലുള്ള റോഡിലൂടെ ചിറകിൻകീഴിലേക്ക് പോകേണ്ടതാണ്.ചിറയിൻകീഴിൽ നിന്ന് വരുന്ന വാഹനങ്ങൾ പുളിമൂട് ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് ചെറുവള്ളിമുക്ക് വഴി തിരിഞ്ഞ് പോകേണ്ടതാണ്. കോരാണി മുതൽ ചെക്കാല വിളാകം വരെയുള്ള റോഡുകളിൽ വിവിധ സ്ഥലങ്ങളിൽ വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ പരമാവധി വേഗത 30km/hr ആയിരിക്കണം
