കൂന്തള്ളൂർ : കൂന്തള്ളൂർ ജി.എൽ.പി.എസ്സിലെ ഓൺലൈൻ പഠന സംവിധാനമില്ലാത്ത വിദ്യാർത്ഥിക്ക് പി.എൻ.എം.ജി.എച്ച്.എസ്.എസ്സിലെ 1990-91 ബാച്ച് പൂർവവിദ്യാർത്ഥികൾ ടെലിവിഷൻ സമ്മാനിച്ചു. ഡെപ്യൂട്ടി സ്പീക്കർ വി.ശശി എംഎൽഎ വിതരണോദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ സാമ്പശിവൻ, എച്ച്.എം അനിതകുമാരി , എസ്എംസി ചെയർപെഴ്സൺ സലീന, അധ്യാപകർ, പൂർവ വിദ്യാർത്ഥികളായ രക്ഷാദ്, മനീഷ്, സ്കൂൾ വികസന സമിതി ചെയർമാൻ അൻവർഷാ എന്നിവരും സന്നിഹിതരായിരുന്നു.
