ആറ്റിങ്ങൽ ഗവൺമെന്റ് കോളജിലെ പൂർവ വിദ്യാർത്ഥി സംഘടനയായ നൊസ്റ്റാൾജിയയാണ് ഓൺലൈൻ പഠന സൗകര്യം ഇല്ലാതിരുന്ന എം കോം വിദ്യാർത്ഥിനിക്ക് പഠന സൗകര്യം ഒരുക്കിയത്.സ്മാർട്ട് ഫോണില്ലാത്തതു കാരണം വിദ്യാർത്ഥിനിക്ക് കഴിഞ്ഞ ദിവസങ്ങളിലെ ക്ലാസ്സ് നഷ്ട പെട്ടിരുന്നു. ഇതു മനസിലാക്കിയ നൊസ്റ്റാൾജിയ യുടെ അംഗം കൂടിയായ കോളേജിലെ കോമേഴ്‌സ് അധ്യാപിക ഡോ. എസ്. അനിത നൊസ്റ്റാൾജിയയുടെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു.ഇതേ തുടർന്ന് സംഘടനയിലെ അംഗങ്ങൾ മൊബൈൽ ഫോൺ വാങ്ങി നൽകുകയായിരുന്നു.
വിദ്യാർഥിനിയുടെ വീട്ടിൽ എത്തി നൊസ്റ്റാൾജിയ സെക്രട്ടറി എസ്. പ്രവീൺ ചന്ദ്ര ഫോൺ വിദ്യാർത്ഥിനിക്ക് കൈമാറി.
കോമേഴ്‌സ് വിഭാഗം അധ്യാപകൻ ഡോ. സുനിൽ രാജ്, പി. എസ്. ഷിബു എന്നിവർ പങ്കെടുത്തു.
