നെടുമങ്ങാട്: തയ്യൽ മെഷീൻ നന്നാക്കാനെന്ന വ്യാജേന വീടുകളിലെത്തി, മെഷീൻ മോഷ്ടിച്ച് കടന്നുകളയുന്ന പ്രതി വലിയമല പൊലീസിന്റെ പിടിയിൽ. ഇടുക്കി പേഴുംകണ്ടം കാഞ്ഞിരംതാഴത്തു വീട്ടിൽ സന്തോഷ്‌കുമാർ (45)ആണ് അറസ്റ്റിലായത്. ഉഴമലയ്ക്കൽ അയ്യപ്പൻകുഴി കുത്തുമൂഴി ശ്രവ്യ ഭവനിൽ മഞ്ചു, നെടിയവേങ്കോട് ബിനോയ് ഭവനിൽ സുനിൽദാസ് എന്നിവരുടെ പരാതിയിലാണ് അറസ്റ്റ്. തങ്ങളുടെ അനുവാദമില്ലാതെ നന്നാക്കാനെന്ന പേരിൽ തയ്യൽ മെഷീനുമായി രക്ഷപ്പെടാൻ ശ്രമിച്ചുവെന്നാണ് കേസ്. ഇടുക്കി ജില്ലയിലും ഇയാൾക്കെതിരെ കവർച്ച കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. എസ്.ഐ ബാബു,എ.എസ്.ഐ ഷബീർ ലബ്ബ,ഷൈജു, പൊലീസുകാരായ രാംകുമാർ,അഭിജിത്, അനൂപ്,സുമീർ,അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
