മടവൂർ: മടവൂർ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡ് അറുകാഞ്ഞിരം കോൺഗ്രസ്സ് വാർഡ് കമ്മിറ്റിയുടെ നേത്യത്വത്തിൽ മുട്ടുകോണത്ത് രണ്ട് കുട്ടികൾക്ക് ഓൺലൈൻ പഠനം സാധ്യമാക്കുന്നതിന് വേണ്ടി വീട് വൈദ്യുതീകരിച്ച് വർക്കല കെയറിന്റെ സഹകരണത്തോട് കൂടി ടി.വി നൽകി.മുൻ എം.എൽ.എ വർക്കല കഹാർ കുട്ടികളുടെ മാതാവ് രാജേശ്വരിക്ക് ടി.വി കൈമാറി. മാസങ്ങളായി തൊഴിൽ നഷ്ടപ്പെട്ട് വിദേശത്ത് കഴിയുന്ന രാജേശ്വരിയുടെ ഭർത്താവ് ബൈജുവിന് നാട്ടിലെത്താൻ വർക്കല പ്രവാസി കെയറിന്റെ സൗജന്യ ടിക്കറ്റ് നൽകുന്നതാണെന്ന് വർക്കല കഹാർ അറിയിച്ചു.ചടങ്ങിൽ വാർഡ് കമ്മിറ്റി പ്രസിഡന്റ് എസ് ബാബുരാജ് അധ്യക്ഷത വഹിച്ചു,പുലിയൂർക്കോണം മണ്ഡലം പ്രസിഡന്റ് എം.ജി മോഹൻദാസ്,ഗ്രാമപഞ്ചായത്തംഗം എ.നവാസ്,മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ ഹസീന,യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് അഫ്സൽ മടവൂർ,റിയാസ് വേടക്കാട്ട്കോണം,ഷാഫി എ.ആർ എന്നിവർ നേതൃത്വം നൽകി.
