ആറ്റിങ്ങൽ: നഗരസഭാ കൗൺസിലർമാർക്ക് പിറകേ ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക് ഭക്ഷണസാധങ്ങളുമായി നാട്ടുകാർ.
ആറ്റിങ്ങൽ സി.എസ്.ഐ ഹയർ സെക്കന്ററി സ്കൂളിലും, സ്പോർട്ട്സ് ഹോസ്റ്റലിലും കഴിയുന പ്രവാസികൾക്കാണ് സ്നേഹോപഹാരമായി പ്രവാസികളുൾപ്പടെയുള്ള നാട്ടുകാർ രംഗത്തെത്തിയിരിക്കുന്നത്.
ആരും ആവശ്യപ്പെടാതെ തന്നെ ഒരു ആറ്റിങ്ങൽ മാതൃക കൂടി സൃഷ്ടിക്കാൻ തയ്യാറായി മുന്നോട്ട് വന്ന നാട്ടുകാരെ നഗരസഭാ ചെയർമാൻ എം.പ്രദീപ് അഭിനന്ദിച്ചു. ഇക്കഴിഞ്ഞ ഞായറാഴ്ചയിലെ ഭക്ഷണം നഗരസഭയിലെ കൗൺസിലർമാർ നൽകിയാണ് ഈ സംരഭത്തിന് തുടക്കം കുറിച്ചത്.
