ചിറയിൻകീഴ് : ചിറയിൻകീഴ് ഇരട്ടകലുങ്ക് കുന്നത്തു മഹാദേവ ക്ഷേത്ര പരിസരത്ത് ശങ്കര നാരായണപുരം പുഴ വൃത്തിയാക്കി ഒരു നാടിന് ഉയിരേകിയ പ്രവർത്തനം നടത്തി ഒരു കൂട്ടം ചെറുപ്പക്കാർ.
ഈ മഹാമാരി കാലത്ത് ആഴ്ചയിൽ ഒരു ഞായറാഴ്ച തോട് വൃത്തിയാകാൻ മാറ്റിവെച്ച് കുന്നിൽകട ചാരിറ്റബിൾ ട്രസ്റ്റും എമെർജിൽ ആർട്സ് &സ്പോർട്സ് ക്ലബും നാട്ടുകാരും ഒന്നര മാസം പിന്നിടുമ്പോൾ അവർക്ക് നുറ് മീറ്ററിൽ പുറത്ത് ആറിന് ജീവൻ നൽകാൻ കഴിഞ്ഞിരിക്കുന്നു.പായലും ചെളിയും മാലിന്യങ്ങളും കൈതക്കാടും നീക്കി അരികുകൾ സംരക്ഷിച്ച് ഒഴുക്ക് തടസപ്പെട്ടു കിടക്കുന്ന ആറിന്റെ ഒഴുക്ക് പഴയ പ്രതാപത്തിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് ഈ ചെറുപ്പക്കാർ.
ജലാശങ്ങൾ ഒഴുകട്ടെ അവ ശുചികരിക്കപ്പെടട്ടെ
മത്സ്യങ്ങൾ ശ്വാസം മുട്ടലില്ലാതെ വളരട്ടെ,
ചെറുതോടുകളിൽ ചെറുതോണികളിൽ യാത്ര ചെയ്യട്ടെ പഴമയുടെ പുതുമ നിലനിൽക്കട്ടെ എന്നതാണ് അവരുടെ ലക്ഷ്യം.