Search
Close this search box.

ആറ്റിങ്ങലിൽ മുള്ളൻ പന്നി എത്തിയത് നാട്ടുകാർക്ക് പരിഭ്രാന്തിയും കൗതുകവുമായി

eiSJXWB79407_compress36

ആറ്റിങ്ങൽ : ആറ്റിങ്ങലിൽ ആൾതാമസം ഇല്ലാത്ത വീട്ടിൽ ക്ഷണിക്കാത്ത ഒരു അതിഥിയെത്തിയത് നാട്ടുകാരിൽ പരിഭ്രാന്തിയും കൗതുകവുമുണ്ടാക്കി. ആറ്റിങ്ങൽ പൂവൻപാറ ബിഎസ്എൻഎൽ ടൗറിന് സമീപം ഡോണിന്റെ വീട്ടിലാണ് പുലർച്ചെയോടെ മുള്ളൻ പന്നി എത്തിയത്. മതിലിനകത്ത് അകപ്പെട്ട മുള്ളൻ പന്നിയെ കാണാൻ നാട്ടുകാർ എത്തി. തുടർന്ന് നാട്ടുകാർ പരുത്തിപ്പള്ളി ഫോറെസ്റ്റ് റേഞ്ച് ഓഫീസർ റ്റി. ഷാജി ജോസിനെ വിവരമറിയിച്ചതിനെ തുടർന്ന് തിരുവനന്തപുരം റാപ്പിഡ് റസ്പോൺസ് ടീം അംഗങ്ങളെ നിഷാദ്, ശരത്, രാഹുൽ, സുഭാഷ്‌ എന്നിവർ 10 മണിയോടുകൂടി സ്ഥലത്തെത്തി മുള്ളൻ പന്നിയെ കൂട്ടിലാക്കി. ഏകദേശം 6 വയസ്സു പ്രായമുള്ള ആൺ വർഗത്തിൽപ്പെട്ട മുള്ളൻ പന്നി ആണെന്നും ഇതിനെ പേപ്പാറ വനത്തിൽ തുറന്നു വിടുമെന്നും റാപ്പിഡ് റെസ്പോൺസ് ടീം അറിയിച്ചു..

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!