കിളിമാനൂർ :ഹയർ സെക്കന്ററി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടി ഉന്നത വിജയം കൈവരിച്ച VRA 34 ൽ സ്മൃതി സുരേഷിനെ വാലഞ്ചേരി റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ വീട്ടിലെത്തി അനുമോദിച്ചു. എ.എസ്.എൽ.സി. പരീക്ഷയിലും മുഴുവൻ വിഷയങ്ങൾക്കും എ.പ്ലസ് നേടിയിരുന്ന സ്മൃതി സുരേഷ്, വാലഞ്ചേരി കുന്നത്തു വീട്ടിൽ സുരേഷിന്റെയും വിജയകുമാരിയുടെയും മകളാണ്. അസോസിയേഷൻ പ്രസിഡന്റ് മോഹൻ വാലഞ്ചേരി, ജനറൽ സെക്രട്ടറി എൻ. ഹരികൃഷ്ണൻ, വൈസ് പ്രസിഡൻ്റുമാരായ പ്രഫ.എം.എം. ഇല്യാസ്, ആർ. അനിൽകുമാർ, ഭരണസമിതിയംഗം ജയചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
