കിളിമാനൂർ : സിപിഐ(എം) ദേവേശ്വരം ബ്രാഞ്ച് കമ്മിറ്റിയും, എസ്എഫ്ഐ കിളിമാനൂർ ലോക്കൽ കമ്മിറ്റിയും ചേർന്ന് കൊണ്ട് കണ്ണയംകോട് അംഗൺവാടിയിലും, വാലഞ്ചേരി അംഗൺവാടിയിലും, വിദ്യാർഥികൾക്കായി വാങ്ങിയ ടിവിയും, സ്റ്റബിലൈസറും തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ബി. പി. മുരളി അംഗൻവാടി അധികൃതർക്ക് കൈമാറി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജലക്ഷ്മി അമ്മാൾ, സിപിഐ (എം) കിളിമാനൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി എൻ.പ്രകാശ്, സിപിഐ (എം) ദേവേശ്വരം ബ്രാഞ്ച് സെക്രട്ടറി അഡ്വ.ബി.ശ്രീകുമാർ, എസ്എഫ്ഐ കിളിമാനൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി സംഗീത് കൃഷ്ണ എന്നിവർ പങ്കെടുത്തു.
