നെല്ലനാട് : വെഞ്ഞാറമൂട് സ്റ്റേഷനിലെ ജീപ്പ് മറിഞ്ഞ് എസ്‌ഐയ്ക്ക് പരിക്ക്. എസ്‌ഐ രാജേന്ദ്രൻ നായർക്കാണ് പരിക്കേറ്റത്. നെല്ലനാട് വെച്ചാണ് നിയന്ത്രണം തെറ്റിയ വാഹനം മതിലിൽ ഇടിച്ചു മറിഞ്ഞതെന്നാണ് റിപ്പോർട്ട്. എസ്‌ഐയുടെ കൈയ്ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ എസ്‌ഐയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
