Search
Close this search box.

ആറ്റിങ്ങലിൽ ക്വാറന്റൈൻ കാലാവധി പൂർത്തിയാക്കിയ പ്രവാസികൾക്ക് നഗരസഭയുടെ യാത്ര അയപ്പ്.

eiS8BQ283432_compress82

ആറ്റിങ്ങൽ: ക്വാറന്റൈൻ കാലാവധി കഴിഞ്ഞ ആദ്യ സംഘം പ്രവാസികൾക്ക് ആറ്റിങ്ങൽ നഗരസഭയുടെ യാത്ര അയപ്പ്.

പട്ടണത്തിലെ ക്വാറന്റൈൻ സെന്റെറുകളിൽ നിരീക്ഷണ കാലാവധി പൂർത്തിയാക്കിയ 11 പേരെയാണ് നഗരസഭാ ചെയർമാൻ എം.പ്രദീപ് പൂച്ചെണ്ട് നൽകി യാത്രയാക്കിയത്. ഈ മാസം നാലാം തീയതി വിവിധ ഗൾഫ് നാടുകളിൽ നിന്നെത്തി ക്വാറന്റൈനിൽ പ്രവേശിച്ചവരാണ് 14 ദിവസത്തെ നിരീക്ഷണ കാലാവധി പൂർത്തിയാക്കി വീടുകളിലേക്ക് മടങ്ങുന്നത്. ഇവരുടെ പരിശോധന ഫലവും നെഗറ്റീവാണ്.

ആറ്റിങ്ങൽ സ്വദേശികളായ നാല് പേരും തിരുവനന്തപുരം രണ്ട് പേരും വർക്കല, മുദാക്കൽ, വടശ്ശേരിക്കോണം, പാലച്ചിറ, കിളിമാനൂർ, കരവാരം ഓരോരുത്തരുമാണ് നഗരസഭ പരിധിയിലെ സി.എസ്.ഐ, സ്പോർട്സ് ഹോസ്റ്റൽ ക്വാറന്റൈൻ സെന്റെറുകളിൽ നിന്ന് മടങ്ങി പോകുന്നത്. നിരീക്ഷണ കാലാവധി പൂർത്തിയാക്കിയവർക്ക് നഗരസഭയുടെ “ക്വാറന്റൈൻ റിലീസിംഗ് ” സർട്ടിഫിക്കറ്റും ആരോഗ്യ വിഭാഗം നൽകി. ഇവിടെ നിന്ന് വീട്ടിലേക്ക് മടങ്ങുന്നവർ പതിനാല് ദിവസം കൂടി ജാഗ്രത പുലർത്തണമെന്നും ചെയർമാൻ അറിയിച്ചു.

ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ജി.എസ്.മഞ്ചു, മുബാരക്ക് ഇസ്മായിൽ, എ.അഭിനന്ദ് തുടങ്ങിയവരുടെ സംഘമാണ് ഇവർക്ക് സർട്ടിഫിക്കറ്റ് നൽകി. നഗരസഭാ ശുചീകരണ ജീവനക്കാർ ഇവർ താമസിച്ചിരുന്ന മുറികളും കെട്ടിടവും അണുവിമുക്തമാക്കി

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!