കിളിമാനൂർ : കിളിമാനൂർ ഗ്രാമപഞ്ചായത്തിലെ അരൂർ അംഗൻവാടിയിൽ ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബിപി മുരളി നൽകിയ ടീവി കുട്ടികളുടെ ഓൺലൈൻ ക്ലാസ് സംവിധാനത്തിനായി കൈമാറി. കിളിമാനൂർ പഞ്ചായത്ത് പ്രസിഡന്റ് എസ് രാജലക്ഷ്മി അമ്മാൾ, വാർഡ് മെമ്പർമാരായ അനിത, ഷാജുമോൾ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. ദേവദാസ്, ലോക്കൽ കമ്മിറ്റി സെക്രട്ടറി എൻ. പ്രകാശ്, ലോക്കൽ കമ്മിറ്റി അംഗം കെ വിജയൻ, രാജദാസ്, അംഗൻവാടി ടീച്ചർ മിനി, അംഗൻവാടി വർക്കർ, നാട്ടുകാർ, കുട്ടികൾ തുടങ്ങിയവർ പങ്കെടുത്തു