ആറ്റിങ്ങൽ : ആറ്റിങ്ങൽ – പൂവൻപാറ – നാല് മുക്ക് റോഡ് നിർമ്മാണം മോട്ടോർ ഗ്രയ്ഡർ ഉപയോഗിച്ച് ഗ്രയ്ഡിംഗ് തുടങ്ങി. തുടർന്ന് റോളിംഗ് നടത്തി റോഡ് ലെവൽ ചെയ്യും. അതിനു ശേഷം റോഡ് 20 സെന്റിമീറ്റർ കനത്തിൽ ഗ്രാനുവൽ, സബ് ബെയ്സ് ജിഎസ്‌ബി ചെയ്യും. ശേഷം 20 സെന്റിമീറ്റർ കനത്തിൽ WMM വെറ്റ് മിക്സ് മെക്കാർഡം ചെയ്യും. ശേഷം 7.5 കനത്തിൽ DBM – പിന്നെ 40 സെന്റിമീറ്ററി
ൽ ബിസിയും ചെയ്യും. അങ്ങനെ അകെ. 51.5 സെന്റിമീറ്റർ കനത്തിലാണ് റോഡ് ആധുനികമായി നിർമ്മാണം പൂർത്തിയാക്കുന്നത്.
നിർമ്മാണ ജോലികൾ, രാത്രയും തുടരുകയാണ്. ഗതാഗതം വൺവെയായി ക്രമികരിച്ചത് കാരണം ബുദ്ധിമുട്ടില്ലാതെ മുന്നോട്ടു പോകുകയാണ്. സമയബന്ധിതമായി നിർമ്മാണം പൂർത്തിയാക്കാനാണ് ശ്രമിക്കുന്നതെന്നും എല്ലാവരുടെയും സഹായ സഹകരണങ്ങൾ തുടർന്നും നൽകണമെന്ന് എംഎൽഎ അഡ്വ ബി സത്യൻ പറഞ്ഞു