ചെമ്പകമംഗലത്തിനു സമീപം കോരാണിയിൽ ഇന്ദ്രധനുസ് ഹോട്ടലിൽ കയറി അക്രമം കാണിക്കുകയും, ഉടമയായ സ്ത്രീയെ കയ്യേറ്റം ചെയ്യുകയും ചെയ്ത നിരവധി കേസുകളിലെ പ്രതി മംഗലാപുരം പോലീസിൻ്റെ പിടിയിലായി. വെങ്കുളം തോപ്പിൽ മോനി നിവാസിൽ മോനി (27) യെ ആണ് മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തത്.
ഇന്ദ്രധനുസ് ഹോട്ടലിൽ കയറി ഗ്ലാസ് ചില്ലുകൾ അടിച്ചു പൊട്ടിക്കുകയും ഹോട്ടൽ ഉടമയായ സ്ത്രീയെ കയ്യേറ്റം ചെയ്യുകയും ചെയ്തിരുന്നു. കൂടാതെ പാർക്ക് ചെയ്തിരുന്ന വാഹനത്തിൻ്റെ ഗ്ലാസ് അടിച്ചു തകർത്തു ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.
കൂടാതെ മംഗലപുരം, ചിറയിൻകീഴ്, ആറ്റിങ്ങൽ എന്നീ പോലീസ് സ്റ്റേഷൻ പരിധികളിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും ശ്രീകാര്യം പോലീസ് സ്റ്റേഷൻ പരിധിയിലെ കൊലപാതക കേസിലെ പ്രതി കൂടിയാണ് പിടിയിലായ മോനി എന്ന് പോലീസ് പറഞ്ഞു. ആറ്റിങ്ങൽ ഡി.വൈ.എസ്.പി എസ്.വൈ. സുരേഷിനു കിട്ടിയ രഹസ്യവിവരത്തെ അടിസ്ഥാനത്തിൽ മംഗലാപുരം പോലീസ് ഇൻസ്പെക്ടർ പി.ബി.വിനോദ് കുമാർ, എസ്.ഐ തുളസീധരൻ നായർ, ജി.എസ്,ഐമാരായ ഗോപകുമാർ, ഹരി, രാധാകൃഷ്ണൻ പോലീസുകാരായ കുമാർ, വിഷ്ണു, ശാലു, അരുൺ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു. മറ്റു പ്രതികൾക്കായി അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
https://attingalvartha.com/2020/07/korani-goon-attack-in-hotel/