വിളവൂർക്കൽ : വിളവൂർക്കലിൽ രണ്ടരവയസുകാരനെ തെരുവുനായ ആക്രമിച്ചു. വൈകീട്ട് അങ്കണവാടിയിൽ നിന്ന് അമ്മൂമ്മയോടൊപ്പം വീട്ടിലേക്ക് പോവും വഴിയാണ് രണ്ടര വയസുകാരൻ ദീക്ഷിത്തിനെ നായ ആക്രമിച്ചത്. ഉടൻ തന്നെ മലയിൻകീഴ് താലൂക്ക് ആശുപത്രിയിലും അവിടെ നിന്നും ജനറൽ ആശുപത്രിയിലും എത്തിച്ചു.
ദീക്ഷിത്തിന് കാലിനാണ് പരിക്കേറ്റിരിക്കുന്നത്. പ്രദേശത്ത് തെരുവു നായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. മലയം മേലേതിൽ സുമേഷ്-വിദ്യ ദമ്പതികളുടെ മകനാണ് ദീക്ഷിത്ത്.