മംഗലപുരം: വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്ത് ഓഫീസിനു അടുത്തായി പുതുക്കി പണിത പബ്ലിക് കംഫർട്ട് സ്റ്റേഷൻ ഡെപ്യുട്ടി സ്പീക്കർ വി. ശശി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വേങ്ങോട് മധു, വൈസ് പ്രസിഡന്റ് സുമ ഇടവിളാകം, വികസന ചെയർമാൻ മംഗലപുരം ഷാഫി, ആരോഗ്യ ചെയർമാൻ വേണു ഗോപാലൻ നായർ, ക്ഷേമ ചെയർപേഴ്‌സൺ എസ്. ജയ, മെമ്പർമാരായ സുധീഷ് ലാൽ, എം. ഷാനവാസ്, ഉദയകുമാരി, ലളിതാംബിക, സെക്രട്ടറി ജി എൻ. ഹരികുമാർ, അസിസ്റ്റന്റ് സെക്രട്ടറി സുഹാസ് ലാൽ എന്നിവർ പങ്കെടുത്തു.
