കല്ലറ: മദ്യലഹരിയിൽ ഓടിച്ച ടാങ്കർ ലോറി വീട്ടിലേക്ക് ഇടിച്ചുകയറി ഗൃഹനാഥനു ഗുരുതരമായി പരിക്കേറ്റു. മിതൃമ്മലയ്ക്കു സമീപം വാഴവിളമുക്ക് അനശ്വരത്തിൽ വിമുക്തഭടനായ ഗിരിധരക്കുറുപ്പി(52)നാണ് പരിക്കേറ്റത്.
കഴിഞ്ഞദിവസം ഉച്ചയ്ക്ക് കല്ലറയിൽനിന്ന് മുതുവിള ഭാഗത്തേക്കുപോയ ടാങ്കർ ലോറിയാണ് റോഡിന്റെ വശത്തുള്ള ഗിരിധരക്കുറുപ്പിന്റെ വീട്ടിലേക്കിടിച്ചുകയറിയത്. വീടിന്റെ മതിലിടിച്ചു തകർത്ത ലോറി വീടിന്റെ ഭിത്തിക്കു തൊട്ടരികിൽനിന്നു. മുറ്റത്തുനിൽക്കുകയായിരുന്ന ഗിരിധരക്കുറുപ്പിന്റെ മുഖത്ത് മതിലിന്റെ ഭാഗം തെറിച്ചുവീണാണ് പരിക്കേറ്റത്.
മുഖത്ത് ഗുരുതരമായി പരിക്കേറ്റ ഗിരിധരക്കുറുപ്പിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടാങ്കർ ലോറി ഡ്രൈവറായ ചെറുവാളം സ്വദേശി സന്തോഷിനെതിരേ കേസെടുത്തുവെന്ന് പാങ്ങോട് പോലീസ് അറിയിച്ചു