അഴൂർ : നവീകരിച്ച സി.പി.ഐ എം നാലുമുക്ക് ബ്രാഞ്ച് ഓഫീസിൻ്റെ ഉദ്ഘാടനം വർക്കല എം.എൽ.എ അഡ്വ വി ജോയി നിർവ്വഹിച്ചു. പെരുങ്ങുഴി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് എം ദേവരാജൻ അദ്ധ്യക്ഷനായി. ബ്രാഞ്ച് ഓഫീസിനോടൊപ്പം പ്രവർത്തിക്കുന്ന ടാഗോർ ഗ്രന്ഥശാലയുടെ ഉദ്ഘാടനം അഴൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആർ അജിത് നിർവ്വഹിച്ചു. ബ്രാഞ്ച് സെക്രട്ടറി റ്റി കെ റിജി സ്വാഗതം പറഞ്ഞു. സി.പി.ഐ എം മംഗലപുരം ഏരിയാ കമ്മിറ്റി അംഗങ്ങളായ ആർ അനിൽ, ബി മുരളീധരൻ നായർ, ബി ശോഭ, പെരുങ്ങുഴി ലോക്കൽ സെക്രട്ടറി സി സുര, രഘുനാഥൻ നായർ, പി കെ തങ്കപ്പൻ തുടങ്ങിയവർ സംസാരിച്ചു.
