മംഗലപുരം : ചെറുകിട ലോട്ടറി കച്ചവടക്കാരനായ മുരുക്കുംപുഴ മുണ്ടക്കൽ, സുമ കോട്ടേജിൽ ബാബുവിനെ തേടി 75 ലക്ഷം രൂപയുടെ ഭാഗ്യമെത്തി. കേരള സർക്കാർ സ്ത്രീശക്തി ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപയാണ് ബാബുവിന് ലഭിച്ചത്. കണിയാപുരം ഭഗവതി ലോട്ടറി ഏജൻസിയിൽ നിന്നും എടുത്ത എസ് കെ 447584 എന്ന ടിക്കറ്റിനാണ് 75 ലക്ഷം രൂപ അടിച്ചത്. ഭാര്യ സുമ.
മക്കൾ അനന്തലക്ഷി ,അനന്ത കൃഷ്ണൻ, ആനന്തകൃഷ്ണൻ