കാരേറ്റ് : കോൺഗ്രസ്സ് പുളിമാത്ത് മണ്ഡലം 13-ാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇക്കഴിഞ്ഞ പ്ലസ്‌ടു പരീക്ഷയിൽ നാടിന് അഭിമാനമായി 1200 ൽ 1200 മാർക്ക് നേടി തിളക്കമാർന്ന വിജയം കരസ്ഥമാക്കിയ കാരേറ്റ് മേഘമൽഹാറിൽ വിജയകുമാർ പ്രിയദർശിനി ദമ്പതികളുടെ മകൾ നിവേദ്യ പി വിജയ്, ഫുൾ എ പ്ലസ് നേടിയ കാരേറ്റ് കൃഷ്ണ തീർത്ഥത്തിൽ അഡ്വ ഷൈൻദിനേശ് രജനി രാഗ് ദമ്പതികളുടെ മകൾ കൃഷ്ണ.എസ്, കാരേറ്റ് വീനൽ കോട്ടേജിൽ ജിതേന്ദ്രൻ മഞ്ചുള ദമ്പതികളുടെ മകൾ ശ്രീലക്ഷ്മി ജെ.എം, കാരേറ്റ് ചിറയത്ത് സജിന്ത് വൃന്ദ ദമ്പതികളുടെ മകൾ ഷോന സജിന്ത് എന്നീ കുട്ടികളെ വാർഡ് പ്രസിഡൻ്റ് വേണുഗോപാൽ പറമ്പിലിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഡിസിസി മെമ്പർമാരായ എൻ. അപ്പുക്കുട്ടൻ നായർ, എ. അഹമ്മദ് കബീർ എന്നിവർ മൊമൻ്റോ നൽകി ആദരിച്ചു. അഡ്വ ഷൈൻ ദിനേശ്,ബൂത്ത് പ്രസിഡൻ്റ് ശ്രീജിത്ത് (കുമാർ) കാരേറ്റ് എന്നിവർ സംസാരിച്ചു.
