Search
Close this search box.

ആറ്റിങ്ങലിൽ റോഡ് വികസനത്തിന് വ്യാപാരികൾ സൗജന്യമായി സ്ഥലം വിട്ടുനൽകി

eiP6PZK77321_compress4

ആറ്റിങ്ങൽ : ആറ്റിങ്ങൽ പൂവൻപാറ – മൂന്നുമുക്ക് റോഡ് വികസനത്തിന് നാല്മുക്ക്‌ ഭാഗത്ത് വലതുവശത്തു വരുന്ന ഭാഗത്തെ കടകളുടെ സ്ഥലം റോഡ് വിതി കൂട്ടുന്നതിനായ് 2.5 മീറ്റർ വരെ സൗജന്യമായി വിട്ടുനൽകി നാടിന് മാതൃകയായി. ഇന്ന് ആ പ്രദേശങ്ങൾ എംഎൽഎ സന്ദർശിച്ച് വസ്തു ഉടമകളെ നേരിട്ട് കണ്ട് നന്ദി അറിയിച്ചു.

നാല് മുക്ക് മുതൽ പ്രൈവറ്റ് സ്റ്റാന്റ് വരെ റോഡിന് വീതികുറവാണ്. ഈ ഭാഗത്ത് രണ്ട് വശത്തും പുറമ്പോക്ക് ഇല്ല. സ്വകാര്യ വ്യക്തികൾ സ്ഥലം വിട്ട് നൽകിയാലെ മതിയായ വീതിയിൽ റോഡ് നിർമ്മാണം നടത്താൻ കഴിയുവെന്ന് എംഎൽഎ പറഞ്ഞു. പ്രൈവറ്റ് സ്റ്റാൻഡ് കഴിഞ് വരുന്ന ഭാഗങ്ങളും, ട്രഷറി കഴിഞ്ഞു വരുന്ന ഭാഗങ്ങളിലും, സ്വകാര്യ വ്യക്തികളുടെ സ്ഥലം വിട്ട് കിട്ടാനുണ്ട്. അവർ കൂടി സ്ഥലം വിട്ട് നൽകിയാലെ നിർദ്ദിഷ്ട വീതിയിൽ റോഡ് നിർമ്മാണം പൂർത്തിയാക്കാനാകുവെന്നും എല്ലാവരും സഹകരിക്കണമെന്ന് അഡ്വ ബി. സത്യൻ എം.എൽ.എ അഭ്യർത്ഥിച്ചു.

നിലവിൽ റോഡ് നിർമ്മാണം ഹോമിയോ – ആശുപത്രിയുടെ ഭാഗത്ത് നിന്നും, കച്ചേരി ജംഗ്ഷനിൽ ഇന്ത്യൻ ബാങ്കിന് സമീപം വരെ എത്തിയിട്ടുണ്ട്. റോഡിൻ്റെ പകുതി ഭാഗമാണ് ആദ്യഘട്ടം ടാർ നീക്കം ചെയ്ത് ജി.എസ്.ബി ചെയ്തുവരുന്നത്. റോഡും ഓടയും, തമ്മിൽ വേർതിരിക്കുന്നതിന് ഹാർബ് സ്റ്റോൺ ചെയ്യുന്നതിനുള്ള ജോലിയും പുരോഗമിക്കുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!