Search
Close this search box.

സിഗരറ്റ് കടം നൽകിയില്ല, കടയുടമയെ മർദിച്ചയാൾ കടയ്ക്കാവൂരിൽ അറസ്റ്റിൽ

eiHCR6I43608_compress69

കടയ്ക്കാവൂർ : സിഗരറ്റ് കടം ചോദിച്ചിട്ട് നൽകാത്തതിനെ തുടർന്ന് കടയുടമയെ ക്രൂരമായി മർദിച്ച പ്രതിയെ കടയ്ക്കാവൂർ പോലീസ് അറസ്റ്റുചെയ്തു. പെരുംകുളം മിഷൻ കോളനിയിൽ സജി (41)ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം.

പെരുംകുളത്ത് പലചരക്ക് വ്യാപാരം നടത്തുന്ന
മണമ്പൂർ സ്വദേശി താജുദ്ദീൻ (60)നോട്‌ സിഗരറ്റ് വേണമെന്ന് ആവശ്യപ്പെട്ടു. പണം ചോദിച്ചപ്പോൾ കടമായി തരണമെന്ന് സജി പറഞ്ഞു.എന്നാൽ, താജുദ്ദീൻ കടം കൊടുക്കാൻ തയ്യാറായില്ല. അതിനെ തുടർന്ന് താജുദീനെ ക്രൂരമായി മർദിക്കുകയായിരുന്നു. അവശനായ താജുദ്ദീന്റെ കൈയിൽ നിന്ന് 7500 രൂപയും കവർന്നാണ് സജി രക്ഷപ്പെട്ടതെന്ന് പറയുന്നു. മർദനമേറ്റ് കിടന്ന താജുദ്ദീനെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. കടയ്ക്കാവൂർ എസ്.ഐ. വിനോദ് വിക്രമാദിത്യന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സജിയെ അറസ്റ്റുചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!