പൂവച്ചൽ : പൂവച്ചലിൽ പത്തോളം മുസ്ലീംലീഗ് നേതാക്കൾ രാജിവച്ച് സിപിഐഎമ്മിന് ഒപ്പം ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. മുസ്ലീം യൂത്ത് ലീഗ് അരുവിക്കര മണ്ഡലം ജനറൽ സെക്രട്ടറി സജാദ് പൂവച്ചലിൻ്റയും മുസ്ലീം ലീഗ് പഞ്ചായത്ത് കമ്മിറ്റി ട്രഷറർ സലീമിൻ്റെയും നേതൃത്വത്തിൽ പത്തോളം മുസ്ലീംലീഗ് ഭാരവാഹികളും അവരുടെ കുടുംബങ്ങളുമാണ് സിപിഐ എമ്മിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്. ലീഗ് വിട്ട് വന്ന പ്രവർത്തകരെ സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ സ്വീകരിച്ചു. സിപിഐ എം കാട്ടാക്കട ഏര്യാ സെക്രട്ടറി അഡ്വ.ജി സ്റ്റീഫൻ, സിപിഐ എം ജില്ലാ കമ്മിറ്റിയംഗം അഡ്വ.ഐ സാജു, ഏര്യാ കമ്മിറ്റിയംഗങ്ങളായ എൻ വിജയകുമാർ, ടി.സനൽകുമാർ, കെ.രാമചന്ദ്രൻ, സിപിഐ എം പൂവച്ചൽ ലോക്കൽ സെക്രട്ടറി കെ ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.