മണമ്പൂർ : മണമ്പൂർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ കുഴിവിള അംഗൻവാടിയിൽ ആറ്റിങ്ങൽ ബിആർസി ഓൺലൈൻ പഠന സൗകര്യം ഒരുക്കി. ആറ്റിങ്ങൽ ബിആർസിയിൽ നിന്നും ലഭിച്ച ടിവിയുടെ ഓൺലൈൻ പഠന ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അമ്പിളി പ്രകാശ് നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് എസ് സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ജയ, ബിആർസി കോർഡിനേറ്റർ സുഭാഷ്, വാർഡ് വികസന സമിതി അംഗങ്ങൾ, അംഗൻവാടി അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.