വർക്കല : കേരളസർവകലാശാലയിൽ നിന്നും ലൈബ്രററി ആൻഡ് ഇൻഫർമേഷൻ സയൻസിൽ ഡോക്ടറേറ്റ് നേടിയ ബി.ലിജിയെ അഡ്വ.വി.ജോയി എം.എൽ.എ വീട്ടിലെത്തി പൊന്നാട അണിയിക്കുകയും മൊമന്റോ നൽകി ആദരിക്കുകയും ചെയ്തു.നഗരസഭ ചെയർപേഴ്സൺ ബിന്ദുഹരിദാസ്,വൈസ് ചെയർമാൻ എസ്.അനിജോ എന്നിവരും പങ്കെടുത്തു.വർക്കല കിളിത്തട്ട്മുക്ക് വലിയവീട്ടിൽ ബാലകൃഷ്ണന്റെ മകളും വിജീഷിന്റെ ഭാര്യയുമാണ് ലിജി.
