ചെമ്മരുതി : ചെമ്മരുതി ഗ്രാമപഞ്ചായത്തിൽ ലൈഫ് ഭവനപദ്ധതി ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടാത്ത ഭൂരഹിത ഭവനരഹിതരുടെയും, ഭൂമിയുള്ള ഭവന രഹിതരുടെയും ഗൂണഭോക്താക്കളെ ഉൾപ്പെടുത്തുന്നതിനായി അപേക്ഷകൾ ക്ഷണിക്കുന്നു. അഗസ്റ്റ് ഒന്ന് മുതൽ 14 വരെ അക്ഷയ കേന്ദ്രം വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷയോടെപ്പം വരുമാന സർട്ടിഫിക്കറ്റും ഭുമിക്ക് അപേക്ഷിക്കുന്നവർ വില്ലേജ് ആഫീസിൽ നിന്നും ഭൂമിയില്ല എന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റും കൂടി ഹാജരാക്കണം. വാർഷിക വരുമാനം മൂന്ന് ലക്ഷം രൂപയിൽ കൂടുതലാകാൻ പാടില്ല.
